Skip to main content

Posts

Showing posts with the label wallet

ബ്ലോക്ചെയിൻ, ബിറ്റ്‌കോയിൻ വാലറ്റ്, ബിറ്റ്‌കോയിൻ മൈനിങ് എന്നിവ മനസിലാക്കാം. Understand Block Chain, Bitcoin Mining and Bitcoin Wallet.

ബ്ലോക്ചെയിൻ ബിറ്റ്‌കോയിൻ ഉപയോഗിച്ചു നടക്കുന്ന ഓരോ ഇടപാടുകളും ക്രമമായി പ്രത്യേക രഹസ്യ പ്രോഗ്രാമിങ്ങുകൾ വഴി ആർക്കും തിരുത്താൻ കഴിയാത്ത വിധം ഓൺലൈൻ പബ്ലിക് ലെഡ്ജറുകളിൽ രേഖപ്പെടുത്തി വെക്കുന്നു. ഓരോ ചെറിയ ഇടപാടും ഇങ്ങനെ ബിറ്റ്‌കോയിൻ നെറ്റ് വർക്കിലെ ആയിരകണക്കിന് ലെഡ്ജറുകളിൽ ഒരേ സമയം രേഖപെടുത്തുന്നു. ഇങ്ങനെയുള്ള ഒരു കൂട്ടം ഇടപാടുകളുടെ വിവരങ്ങൾ ചേർത്ത ഒരു ബ്ലോക്ക് ആക്കി അതിനെ വീണ്ടും രഹസ്യ പ്രോഗ്രാമിങ്ങുകൾ ഉപയോഗിച്ചു സുരക്ഷിതമാക്കുന്നു. ഇതാണ് ബ്ലോക്ക് ചെയിൻ എന്ന് ലളിതമായി പറയാം.  ബിറ്റ്‌കോയിൻ  മൈനിങ്  ഇങ്ങനെ ബ്ലോക്ക് ചെയിനുകളിൽ രഹസ്യ രൂപത്തിൽ ഉള്ള വിവരങ്ങൾ പരിശോധിക്കുന്നതിനും ബ്ലോക്ക് ചെയിനിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനും വീണ്ടും വളരെ സങ്കീർണമായ പ്രോഗ്രാമുകൾ ഉപയോഗിക്കേണ്ടത് ഉണ്ട്. ഇതിനെയാണ് ബിറ്റ്‌കോയിൻ മൈനിങ് എന്ന് പറയുന്നത്. ഇതിനു സഹായിക്കുന്നവരെ ബിറ്റ്‌കോയിൻ മൈനേഴ്‌സ് എന്നും വിളിക്കുന്നു. ബിറ്റ്‌കോയിൻ മൈനേഴ്‌സ് അവരുടെ ശക്തിയേറിയ കമ്പ്യൂട്ടർ അല്ലെങ്കിൽ ഒരു കൂട്ടം കംപ്യൂട്ടറുകൾ ഉപയോഗിച്ചു ബ്ലോക്ക് ചെയിനിന്റെ ആധികാരികത ഉറപ്പു വരുത്തി കൊടുക്കുന്നു. ഇത് ഏറ്റവും ആദ്യം ചെയ്...