ബിറ്റ്കോയിൻ എന്താണ്? ബിറ്റ്കോയിൻ വഴി എങ്ങനെ സമ്പാദിക്കാം? ബിറ്റ്കോയിൻ ഇലക്ട്രോണിക് രൂപത്തിൽ ഉള്ള ഒരു ആഗോള കറൻസി ആണ്. ലോകത്തിൽ എവിടെ നിന്നും എവിടേക്കും വളരെ എളുപ്പത്തിലും ചുരുങ്ങിയ ചിലവിലും കൈമാറ്റം ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. ബിറ്റ്കോയിൻ ഉപയോഗിച്ചു മൊട്ടുസൂചി മുതൽ വീട് വരെ എന്തും ഓൺലൈനിൽ വാങ്ങാനും പറ്റും. ബിറ്റ്‌കോയിൻ നാണയമോ നോട്ടോ അല്ലാത്തത് കൊണ്ട് കള്ളനോട്ട് ഇറങ്ങും എന്ന് പേടിക്കേണ്ട. ബിറ്റ്കോയിനിൽ ഉപയോഗിച്ചിരിക്കുന്ന ബ്ലോക്‌ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്‌കോയിൻ വളരെ സുരക്ഷിതമാണ്.നമ്മുടെ ബിറ്റ്‌കോയിൻ-വാലറ്റ് അക്കൗണ്ട് ലോഗിനും പാസ്സ്‌വേർഡും രഹസ്യമായി സൂക്ഷിക്കണമെന്ന് മാത്രം. മറ്റു പരമ്പരാഗത കറൻസികൾ പോലെ ഒരു ബാങ്കിന്റെയോ ഒരു രാജ്യത്തിന്റെയോ കീഴിൽ ഒതുങ്ങി നിൽകുന്നതല്ല ബിറ്റ്കോയിൻ. എന്നാൽ ഒരുപാട് ബാങ്കുകളും രാജ്യങ്ങളും ബിറ്റ്കോയിനെ അവരുടെ ഔദ്യോഗിക കറൻസികളിൽ പെടുത്തി വിനിമയം നടത്തുന്നു. എന്നാൽ ബിറ്റ്കോയിൻ ഇടപാടുകളിൽ സർക്കാർ ഇടപെടലോ നിരീക്ഷണമോ അസാധ്യമായത് കൊണ്ട് ഇന്ത്യ ഇപ്പോഴും ബിറ്റ്കോയിൻ ഒരു ഔദ്യോഗിക കറൻ...