Skip to main content

ബ്ലോക്ചെയിൻ, ബിറ്റ്‌കോയിൻ വാലറ്റ്, ബിറ്റ്‌കോയിൻ മൈനിങ് എന്നിവ മനസിലാക്കാം. Understand Block Chain, Bitcoin Mining and Bitcoin Wallet.

ബ്ലോക്ചെയിൻ
ബിറ്റ്‌കോയിൻ ഉപയോഗിച്ചു നടക്കുന്ന ഓരോ ഇടപാടുകളും ക്രമമായി പ്രത്യേക രഹസ്യ പ്രോഗ്രാമിങ്ങുകൾ വഴി ആർക്കും തിരുത്താൻ കഴിയാത്ത വിധം ഓൺലൈൻ പബ്ലിക് ലെഡ്ജറുകളിൽ രേഖപ്പെടുത്തി വെക്കുന്നു. ഓരോ ചെറിയ ഇടപാടും ഇങ്ങനെ ബിറ്റ്‌കോയിൻ നെറ്റ് വർക്കിലെ ആയിരകണക്കിന് ലെഡ്ജറുകളിൽ ഒരേ സമയം രേഖപെടുത്തുന്നു. ഇങ്ങനെയുള്ള ഒരു കൂട്ടം ഇടപാടുകളുടെ വിവരങ്ങൾ ചേർത്ത ഒരു ബ്ലോക്ക് ആക്കി അതിനെ വീണ്ടും രഹസ്യ പ്രോഗ്രാമിങ്ങുകൾ ഉപയോഗിച്ചു സുരക്ഷിതമാക്കുന്നു. ഇതാണ് ബ്ലോക്ക് ചെയിൻ എന്ന് ലളിതമായി പറയാം.


 ബിറ്റ്‌കോയിൻ  മൈനിങ്
 ഇങ്ങനെ ബ്ലോക്ക് ചെയിനുകളിൽ രഹസ്യ രൂപത്തിൽ ഉള്ള വിവരങ്ങൾ പരിശോധിക്കുന്നതിനും ബ്ലോക്ക് ചെയിനിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനും വീണ്ടും വളരെ സങ്കീർണമായ പ്രോഗ്രാമുകൾ ഉപയോഗിക്കേണ്ടത് ഉണ്ട്. ഇതിനെയാണ് ബിറ്റ്‌കോയിൻ മൈനിങ് എന്ന് പറയുന്നത്. ഇതിനു സഹായിക്കുന്നവരെ ബിറ്റ്‌കോയിൻ മൈനേഴ്‌സ് എന്നും വിളിക്കുന്നു. ബിറ്റ്‌കോയിൻ മൈനേഴ്‌സ് അവരുടെ ശക്തിയേറിയ കമ്പ്യൂട്ടർ അല്ലെങ്കിൽ ഒരു കൂട്ടം കംപ്യൂട്ടറുകൾ ഉപയോഗിച്ചു ബ്ലോക്ക് ചെയിനിന്റെ ആധികാരികത ഉറപ്പു വരുത്തി കൊടുക്കുന്നു. ഇത് ഏറ്റവും ആദ്യം ചെയ്തു തീർക്കുന്ന മൈനറിനു അയാൾ പരിശോധിച്ച ഇടപാടുകൾക് ആനുപാതികമായി ചെറിയ തുക ബിറ്റ്‌കോയിൻ രൂപത്തിൽ പ്രതിഫലമായി ലഭിക്കുന്നു.
ഇടപാടുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച മൈനിങ് കൂടുതൽ സങ്കീർണമായി വരും. പണ്ട് സാധാരണ കംപ്യൂട്ടറുകൾ ഉപയോഗിച്ചു മൈനിങ് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ശക്തിയേറിയ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ ഉപയോഗിക്കേണ്ടി വരുന്നു.


ബിറ്റ്‌കോയിൻ വാലറ്റ്
ബിറ്റ്‌കോയിൻ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന അക്കൗണ്ട് ആണ് ബിറ്റ്‌കോയിൻ വാലറ്റ്. സൗജന്യമായി വാലറ്റ് ഉണ്ടാക്കാൻ അനുവദിക്കുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്.ഇത് കൂടാതെ മൊബൈൽ ആപ്പ് രൂപത്തിലും USB ഡ്രൈവ് രൂപത്തിലും ഒക്കെ ബിറ്റ്‌കോയിൻ വാലറ്റ് നിലവിലുണ്ട്.


In this above article about bitcoin, I have tried to explain in simple language. Those who want more technical details, please read more about block chain technology.

Comments

Popular posts from this blog

ബിറ്റ്കോയിൻ എന്താണ്? ബിറ്റ്കോയിൻ വഴി എങ്ങനെ സമ്പാദിക്കാം? What is Bitcoin? Explained in Malayalam.

ബിറ്റ്കോയിൻ എന്താണ്? ബിറ്റ്കോയിൻ വഴി എങ്ങനെ സമ്പാദിക്കാം?
ബിറ്റ്കോയിൻ ഇലക്ട്രോണിക് രൂപത്തിൽ ഉള്ള ഒരു ആഗോള കറൻസി ആണ്. ലോകത്തിൽ എവിടെ നിന്നും എവിടേക്കും വളരെ എളുപ്പത്തിലും ചുരുങ്ങിയ ചിലവിലും കൈമാറ്റം ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. ബിറ്റ്കോയിൻ ഉപയോഗിച്ചു മൊട്ടുസൂചി മുതൽ വീട് വരെ എന്തും ഓൺലൈനിൽ വാങ്ങാനും പറ്റും.
ബിറ്റ്‌കോയിൻ നാണയമോ നോട്ടോ അല്ലാത്തത് കൊണ്ട് കള്ളനോട്ട് ഇറങ്ങും എന്ന് പേടിക്കേണ്ട. ബിറ്റ്കോയിനിൽ ഉപയോഗിച്ചിരിക്കുന്ന ബ്ലോക്‌ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്‌കോയിൻ വളരെ സുരക്ഷിതമാണ്.നമ്മുടെ ബിറ്റ്‌കോയിൻ-വാലറ്റ് അക്കൗണ്ട് ലോഗിനും പാസ്സ്‌വേർഡും രഹസ്യമായി സൂക്ഷിക്കണമെന്ന് മാത്രം.
മറ്റു പരമ്പരാഗത കറൻസികൾ പോലെ ഒരു ബാങ്കിന്റെയോ ഒരു രാജ്യത്തിന്റെയോ കീഴിൽ ഒതുങ്ങി നിൽകുന്നതല്ല ബിറ്റ്കോയിൻ. എന്നാൽ ഒരുപാട് ബാങ്കുകളും രാജ്യങ്ങളും ബിറ്റ്കോയിനെ അവരുടെ ഔദ്യോഗിക കറൻസികളിൽ പെടുത്തി വിനിമയം നടത്തുന്നു.
എന്നാൽ ബിറ്റ്കോയിൻ ഇടപാടുകളിൽ സർക്കാർ ഇടപെടലോ നിരീക്ഷണമോ  അസാധ്യമായത് കൊണ്ട് ഇന്ത്യ ഇപ്പോഴും ബിറ്റ്കോയിൻ ഒരു ഔദ്യോഗിക കറൻസി ആയി അംഗ…

ബിറ്റ്‌കോയിൻ എന്ന അസുലഭ അവസരം. ഇത് പാഴാക്കരുത്. Bitcoin is a golden opportunity. Are you aware?

ബിറ്റ്‌കോയിൻ എന്ന അസുലഭ അവസരം. ഇത് പാഴാക്കരുത്.
 രണ്ടു പതിറ്റാണ്ടു മുൻപ് നടന്ന ഇന്റർനെറ്റ് വിപ്ലവത്തിൽ അമേരിക്കയിലും മറ്റും ഒട്ടേറെ സാധാരണക്കാർ അതി ധനികരായി. അന്ന് അവബോധവും സൗകര്യം ഇല്ലാത്തത് കൊണ്ട് നമുക്കതിനു സാധിച്ചില്ല.
 ബിറ്റ്‌കോയിൻ നമുക്ക്  കിട്ടിയ ഒരു മികച്ച അവസരം ആണ്. ഇന്ന് നമുക്ക് എല്ലാ സാങ്കേതിക സൗകര്യങ്ങളും ഉണ്ട്, നമ്മുടെ ഓരോരുത്തരുടെയും കയ്യിലെ മൊബൈൽ മാത്രം മതി നമ്മുടെ ഒരു വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ.
 മറ്റെല്ലാ മേഖലയിലും എന്ന പോലെ ബിറ്റ്‌കോയിൻ ഉപയോഗിച്ചും ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്. പ്രത്യേകിച്ച് ബിറ്റ്‌കോയിൻ നിക്ഷേപ തട്ടിപ്പുകൾ വളരെ വ്യാപകമാണ്. എന്നാൽ ഒരല്പം സമയം ദിവസേന മാറ്റി വെക്കാനാകുമെങ്കിൽ പണച്ചിലവില്ലാതെ തന്നെ ബിറ്റ്‌കോയിൻ സമ്പാദിക്കാൻ പറ്റുന്ന പല അവസരങ്ങളും ഉണ്ട്.
  ദിവസേന ഒരല്പ സമയം ഓൺലൈനിൽ ചിലവഴിക്കാൻ പറ്റുന്നവർക്ക് യാതൊരു മുതൽ മുടക്കും ഇല്ലാതെ ബിറ്റ്‌കോയിൻ സമ്പാദിക്കാൻ പറ്റുന്ന ചില അവസരങ്ങൾ താഴെയുള്ള പോസ്റ്റിൽ കൊടുത്തിട്ടുണ്ട്, നിങ്ങളുടെ കഴിവനുസരിച്ചു ലക്ഷങ്ങളൊ കോടികളൊ ചുരുങ്ങിയ സമയം കൊണ്ട് സമ്പാദിക്കാം.
Click here and fill details for more details.